Home National ബിജെപി സ്ഥാനാർഥിയുടെ ബന്ധുവീട്ടിൽ റെയിഡ്; കണക്കില്‍ പെടാത്ത 18 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തു

ബിജെപി സ്ഥാനാർഥിയുടെ ബന്ധുവീട്ടിൽ റെയിഡ്; കണക്കില്‍ പെടാത്ത 18 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തു

0

തെലുങ്കാന: ബിജെപി സ്ഥാനാർഥിയുടെ ബന്ധു വീട്ടില്‍ നിന്നും കണക്കില്‍ പെടാത്ത 18 ലക്ഷം രൂപ പൊലിസ് പിടിച്ചെടുത്തു. റെയ്ഡിനിടയിൽ പോലീസും ബിജെപി പ്രവർത്തകരുമായി സംഘർഷമുണ്ടായി.

ഇതിനിടയില്‍ പിടിച്ചെടുത്ത പണത്തില്‍ 12 ലക്ഷത്തോളം രൂപ പോലീസിനെ ആക്രമിച്ചു പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. തെലുങ്കനയിലെ ദുബ്ബക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടയിലാണ് രഹസ്യവിവരത്തെതുടര്‍ന്ന് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ബിജെപി സ്ഥാനാർഥി രഖുനന്ദൻ റാവുവിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് കണക്കിൽ പെടാത്ത 18 ലക്ഷം രൂപ കണ്ടെടുത്തത്.

ഇത് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കി അവരെ സ്വാധിനിക്കാനായി മാറ്റി വച്ച പണമാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഡലോചയാണ് എന്ന് ബിജെപി ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here