കോഴിക്കോട്: മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ആര്യാടന് ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് യൂനിറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.
വിദ്യാഭ്യാസ തട്ടിപ്പ് കേസിലെ പ്രതിയായ സിബി വയലിനെ ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടാം തവണയാണ് ആര്യാടന് ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്.
കേസില്‍ പത്തുമണിക്കൂറോളം ആര്യാടന് ഷൗക്കത്തിനെ ആദ്യം ചോദ്യം ചെയ്തിരുന്നു.
കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ സിബി വയലില്‍ മൂന്നു കോടി രൂപ കൈക്കൂലി നല്കി ‘ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് അംഗമെന്ന വ്യാജ മേല്‍വിലാസം സംഘടിപ്പിച്ചുവെന്ന് പരാതിയുയര്‍ന്നിരുന്നു.
സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ് പഠനത്തിന് അഡ്മിഷന് ശരിയാക്കുമെന്ന് കാണിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ രക്ഷിതാക്കളില്‍നിന്ന് കോടികള്‍ തട്ടി എന്നാണ് കേസ്. കഴിഞ്ഞ നവംബറിലാണ് കേസില്‍ സിബി അറസ്റ്റിലായത്. ആര്യാടന് ഷൗക്കത്ത് നിലമ്പൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ സ്പോണ്സര്ഷിപ്പുകള് നല്‍കിയിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മലയോര കര്‍ഷക മുന്നണി സ്ഥാനാര്‍ഥിയായിരുന്നു സിബി വയലില്‍. തെരഞ്ഞെടുപ്പ് സമയത്ത് ഇയാള്‍ സഞ്ചരിച്ചിരുന്നത് എഫ്.സി.ഐയുടെ ബോര്‍ഡ് വെച്ച അശോകചിഹ്നമുള്ള കാറിലായിരുന്നു. തട്ടിപ്പുകേസില്‍ പ്രതിയായ വ്യക്തി എഫ്സിഐ ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിക്കുന്നത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശിയായ സിജി ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്കി. തുടര്‍ന്ന് ഡിജിപിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.