Home National നടി പായൽ ഘോഷ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയുടെ പാർട്ടിയിൽ ചേർന്നു

നടി പായൽ ഘോഷ് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയുടെ പാർട്ടിയിൽ ചേർന്നു

0

മുംബൈ: നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ബോളിവുഡ് നടി പായൽ ഘോഷ്, രാംദാസ് അഠാവ്‌ലെയുടെ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) യിൽ ചേർന്നു. പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി പായൽ ഘോഷിനെ തിരഞ്ഞെടുത്തു. പാർട്ടിയിൽ ചേർന്നതിന് പായൽ ഘോഷിനോട് നന്ദി പറയുന്നതായും, പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും രാംദാസ് അഠാവ്‌ലെ പറഞ്ഞു.

മുംബൈയിൽ നടന്ന ചടങ്ങിൽ പാർട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അഠാവ്‌ലെയുടെ സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. 2013ൽ അനുരാഗ് കശ്യപ്, അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പായൽ ഘോഷിന്റെ ആരോപണം. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണങ്ങളിൽ ഒരു സത്യവും ഇല്ലെന്നും അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here