വയനാട്: പുൽപ്പള്ളി ചീയമ്പത്ത് രണ്ടുമാസത്തോളം നാടിനെ വിറപ്പിച്ച് നാട്ടുകാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടി. ഞായറാഴ്ച രാവിലെ ആറോടെയാണ് ഒൻപത് വയസുള്ള പെൺകടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്.
പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ഒരു വീട്ടിലെ മൂന്ന് ആടുകളെ കൊന്നിരുന്നു.
പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ സ്ഥലത്ത് നിന്നിരുന്നു. കടുവയെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി. വനംവകുപ്പ് വെറ്റിനറി സർജൻ, ഡിഎഫ്ഒ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരെത്തി കടുവയ്ക്ക് പരിക്കുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം തുടർന്ന് നടപടികൾ സ്വീകരിക്കും.