Home Covid-19 തൃശൂർ സംസ്ഥാനത്ത് രോഗബാധയിൽ ഒന്നാമത്; എറണാകുളം രണ്ടാമത്

തൃശൂർ സംസ്ഥാനത്ത് രോഗബാധയിൽ ഒന്നാമത്; എറണാകുളം രണ്ടാമത്

0

തൃശൂർ: സംസ്ഥാനത്ത് ഏറ്റവുമധികം പേർക്ക് ഇന്ന് കൊറോണ ബാധിച്ചത് തൃശൂരിൽ. ജില്ലയിൽ 1011 പേർക്കാണ് രോഗബാധയുണ്ടായത്. 994 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ.അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ചികിൽസയിലായിരുന്ന 483 പേർക്ക് കൊറോണ നെഗറ്റീവായി.

എറണാകുളമാണ് രോഗബാധയിൽ രണ്ടാമത്. 816 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 516 ആണ് .286 പേരുടെ
ഉറവിടം അറിവില്ല. ഒമ്പത്
ആരോഗ്യ പ്രവർത്തകർക്കും വൈറസ് ബാധയുണ്ടായി.

ഇന്ന് 1116 പേർ രോഗ മുക്തി നേടി. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12416 ആണ്.

ഇന്ന് 1817 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2258 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29682 ആണ്. ഇതിൽ 28237 പേർ വീടുകളിലും 71 പേർ കൊറോണ സെന്ററുകളിലും 1374 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

483 പേരെ ഇന്ന് ആശുപത്രികളിലും സിഎഫ് എൽ റ്റി സിയിലും പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here