ന്യൂഡെൽഹി: അനധികൃതമായി നേപ്പാളിലെ അതിർത്തി പ്രദേശങ്ങൾ ചൈന കയ്യേറിയതിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ. ചൈന വളരെ പെട്ടെന്നാണ് നീക്കങ്ങൾ നടത്തുന്നതെന്നും കൂടുതൽ നേപ്പാളി അതിർത്തികൾ കയ്യേറാനുള്ള നടപടികൾ രാജ്യമാരംഭിച്ചു കഴിഞ്ഞെന്നും ഇന്റലിജന്റ്‌സ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നേപ്പാളിന്റെ ദൊലാഖ, ഗോർഖ, ദർചുല, ഹുംല, സിന്ധുപാൽചൗക്, സങ്കുവ്വസഭ, രസുവാ എന്നീ നേപ്പാളി പ്രദേശങ്ങൾ ഇതിനോടകം തന്നെ ചൈന പിടിച്ചെടുത്തു കഴിഞ്ഞെന്നും നേപ്പാളിന്റെ ദൊലാഖയിലുള്ള അന്താരാഷ്ട്ര അതിർത്തി ചൈന 1500 മീറ്റർ മുന്നോട്ടു നീക്കിയതായും ഇന്റലിജന്റ്‌സ് ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുപോലെ തന്നെ, നേപ്പാളിന്റെ 35,37, 38, 62 എന്നീ ബൗണ്ടറി പില്ലറുകൾ ചൈന മാറ്റിസ്ഥാപിച്ചിട്ടുണ്ട്.