ആലപ്പുഴയിൽ 542 പേർക്ക് കൊറോണ ; 7890 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 542 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 514 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഒരാൾ വിദേശത്തു നിന്നും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് .

869 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 7890 പേർ ചികിത്സയിൽ ഉണ്ട്. ആകെ 21054 പേർ രോഗ മുക്തരായി.