Home Local News ചങ്ങനാശ്ശേരി വലിയകുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

ചങ്ങനാശ്ശേരി വലിയകുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

0

കോട്ടയം: ചങ്ങനാശ്ശേരി വലിയകുളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ചങ്ങനാശേരി കുട്ടമ്പേരൂർ സ്വദേശിയും എറണാകുളം രാജഗിരി കോളേജിലെ ബി.കോം വിദ്യാർഥിയുമായ ജെറിൻ ജോണി (19), മലകുന്നം സ്വദേശി വർഗീസ് മത്തായി (ജോസ്-69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജെറിൻ ജോണിയ്ക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത വാഴപ്പള്ളി സ്വദേശി കെവിൻ ഫ്രാൻസിസിനെ(19)യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം.

തെങ്ങണ ഭാഗത്തുനിന്നു സ്കൂട്ടറിൽ വരികയായിരുന്നു ജിന്റോയും ജോസ് വർഗീസും. ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിർ ദിശയിൽ നിന്നും വന്ന കെവിനും ജെറിനും സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കും സ്കൂട്ടറും പൂർണമായും തകർന്നു.

രാത്രി പന്ത്രണ്ടു മണിയോടെയാണ് ജെറിൻ ജോണി മരിച്ചത്. ഞായറാഴ്ച പുലർച്ചെ നാലരയോടെ ജിന്റോ ജോസും അഞ്ചരയോടെ ജോസ് വർഗീസും മരിച്ചു. മൂന്നു പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടത്തിനും കൊറോണ പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. ചങ്ങനാശേരി പോലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here