Home Covid-19 അടുത്ത കുറച്ച്‌ മാസങ്ങളിൽ അതികഠിനമായ കൊറോണ വെെറസ് വ്യാപനം;ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

അടുത്ത കുറച്ച്‌ മാസങ്ങളിൽ അതികഠിനമായ കൊറോണ വെെറസ് വ്യാപനം;ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

0

ജനീവ: കൊറോണ വെെറസ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിരവധി രാജ്യങ്ങളില്‍ വെെറസ് വ്യാപനം വര്‍ദ്ധിച്ചു വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്‌.ഒയുടെ മുന്നറിയിപ്പ്.

“അടുത്ത കുറച്ച്‌ മാസങ്ങള്‍ വളരെ കഠിനമായിരിക്കും. ചില രാജ്യങ്ങള്‍ അപകടകരമായ പാതയിലാണ്.” ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസ് ഒരു വെര്‍ച്വല്‍ സമ്മേളനത്തില്‍ പറഞ്ഞു. നിരവധി രാജ്യങ്ങളില്‍ കൊറോണ കേസുകളുടെ ഗണ്യമായ വര്‍ദ്ധനവ് കാണുന്നു. ഇത് രോഗികളെ ആശുപത്രികളിലേക്കും തീവ്രപരിചരണ വിഭാഗങ്ങളിലേക്കും നയിക്കുന്നു, ശേഷിക്ക് അടുത്തോ അതിന് മുകളിലോ ആരോഗ്യമേഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗെബ്രിയേസ് ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ചെെനയിലെ വുഹാന്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വെെറസ് ഇതുവരെ ആഗോളതലത്തില്‍ 42ദശലക്ഷം പേര്‍ക്ക് ബാധിക്കുകയും 10 ലക്ഷത്തിലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ കൊറോണ കേസുകളില്‍ പകുതിയിലേറെയും യൂറോപ്പില്‍ നിന്നുമാണ്.

സ്ഥിതിഗതികള്‍ ഇവിടെ വളരെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊറോണ സാങ്കേതിക വിദഗ്ദ്ധ മരിയ വാന്‍ കെര്‍കോവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here