ന്യൂഡെൽഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇനി വാഹന സര്‍വീസിനായി വീട്ടുപടിക്കലെത്തും. ഇതിനായി ഡെല്‍ഹി ആസ്ഥാനമായുള്ള ഹോം മെക്കാനിക്കുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ട്. മെക്ക്-മൊബൈല്‍ പ്രോജക്റ്റ് 2020 ഒക്ടോബര്‍ 21 മുതല്‍ ആരംഭിച്ചേക്കും.
”ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ മികച്ച സേവനം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ സുരക്ഷയാണ് ഞങ്ങളുടെ ആത്യന്തിക മുന്‍ഗണനയെന്ന് ഇന്ത്യന്‍ ഓയില്‍, ഡെല്‍ഹി, ഹരിയാന സ്റ്റേറ്റ് ഓഫീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്യാം ബോഹ്ര പറഞ്ഞു. ഹോം മെക്കാനിക് ഐഎന്‍ഡി വാഹന ബ്രാന്‍ഡ്, മോഡല്‍ എന്നിവ കണക്കിലെടുക്കാതെ 300 ഓളം കാര്‍ റിപ്പയറിംഗും സേവനങ്ങളും ഉപഭോക്താവിന്റെ പടിവാതില്‍ക്കല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
വാഹന തകര്‍ച്ച, ക്ലച്ച് അല്ലെങ്കില്‍ ബ്രേക്ക് പ്രവര്‍ത്തന പ്രശ്‌നങ്ങള്‍, എഞ്ചിന്‍ പ്രശ്നങ്ങള്‍ എന്നിവ പോലുള്ള പ്രധാന പ്രശ്നങ്ങള്‍ ഈ സേവനം വഴി ലഭിക്കും. ബാറ്ററി ചാര്‍ജിംഗ്, വെഹിക്കിള്‍ വാഷിംഗ്, ടയര്‍ പഞ്ചര്‍, മറ്റ് മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവ പോലുള്ള ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സേവനങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. വരും മാസങ്ങളില്‍ പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഈ സേവനം അടുത്ത മാസം മുംബൈയിലേക്കും എത്തിയേക്കും.