അമേരിക്ക: കൊറോ വാക്സിൻ ഈ വർഷം അവസാനത്തോടെ തയ്യാറാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തന്റെ പദ്ധതികൾ കൃത്യമായ സമയക്രമത്തിൽ നീങ്ങുന്നുണ്ടെന്ന് ട്രംപ് വാദിച്ചു.ഡെമോക്രാറ്റ് ഭരണത്തിൽ ന്യുയോർക്ക് പ്രേതനഗരമായി. ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഇടങ്ങളിൽ രോഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.
കൊറോണ വ്യാപനം തടയാൻ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡൻ കുറ്റപ്പെടുത്തി.
എബ്രഹാം ലിങ്കണുശേഷം കറുത്തവംശജര്‍ക്കായി നിലപാടെടുത്ത പ്രസിഡന്‍റ് താനാണെന്ന് ഡോണള്‍ഡ് ട്രംപ്. ട്രംപിന്‍റെ ഭരണകാലത്ത് രാജ്യത്ത് വര്‍ണവെറി സ്ഥാപനവല്‍ക്കരിക്കപ്പെട്ടെന്ന് ജോ ബൈഡന്‍ തിരിച്ചടിച്ചു. കറുത്തവംശജർ ഭയപ്പാടിലെന്ന് ബൈഡന്‍ വിമര്‍ശിച്ചു.
ട്രംപ് സര്‍ക്കാര്‍ 2017ല്‍ റദ്ദാക്കിയ ‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. കുട്ടികളായിരിക്കേ രേഖകളില്ലാതെ യുഎസിൽ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമമാണ് ഡാകാ. അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ കൊണ്ടു വരുമെന്ന് ബൈഡന്‍ അവകാശപ്പെട്ടു.
നാഷ്വില്ലിലെിലെ ബെൽമോണ്ട് യൂണിവേഴ്സിറ്റിയിലെ തെരഞ്ഞെടുപ്പ് സംവാദ വേദിയിലാണ് പ്രസിഡൻ്റ് സ്ഥാനാർഥികൾ കൊമ്പുകോർത്തത്.
വൈറ്റ് ഹൗസ് കൊറോണ ഉപദേശകനെ ട്രംപ് കടന്നാക്രമിച്ചു. ഡോ.ആന്‍റണി ഫൗച്ചി ‘ദുരന്ത’മെന്ന് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു
കൊറോണയടക്കം പല വിഷയങ്ങളിലും ലോകത്തെ വട്ടം കറക്കിയ ചൈനക്കെതിരേ ട്രംപ് ആഞ്ഞടിക്കാൻ മറന്നില്ല. എന്നാൽ റഷ്യയെ കുറ്റപ്പെടുത്താൻ ട്രംപ് തയ്യാറിയില്ല.തിരഞ്ഞെടുപ്പ് ഇടപെടലില്‍ വിമര്‍ശിക്കാന്‍ തയാറായില്ല.
നികുതി അടച്ചതിന്റെ രേഖകൾ ട്രംപ് പുറത്തുവിടണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. 2016 മുതൽ ട്രംപ് നികുതി രേഖകൾ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ഡോളർ താൻ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് തിരിച്ചടിച്ചു. ചൈനയിലെ തൻ്റെ ബാങ്ക് അക്കൗണ്ട് 2015 ല്‍ ക്ലോസ് ചെയ്തുവെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡന്‍റെ മകനെതിരെയും ട്രംപ് ആരോപണം ഉന്നയിച്ചു.
താൻ തെരഞ്ഞെടുക്കപ്പെട്ടാൽ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്ന ഏതൊരു രാജ്യവും അതിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇടപെടുകയാണെങ്കിൽ ഏത് രാജ്യമായാലും അത് ആരായാലും, കനത്ത വില നൽകേണ്ടിവരുമെന്ന് വ്യക്തമാക്കുകയാണ്. അവർ കനത്ത വില നൽകേണ്ടിവരും- ബൈഡൻ കൂട്ടിച്ചേർത്തു.
അതിര്‍ത്തികള്‍ സുരക്ഷിതമെന്ന് ട്രംപ്. കുടിയേറ്റക്കാരുടെ കുട്ടികളെ കൊണ്ടുവരുന്നത് ക്രിമിനലുകളെന്നും ട്രംപ് ആരോപിച്ചു. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പിരിച്ചെന്ന് ബൈഡന്‍. കുട്ടികളെ കൂട്ടിലടച്ചത് ഡെമോക്രാറ്റുകളെന്ന് ട്രംപ്. ഇപ്പോള്‍ കുട്ടികള്‍ക്ക് മികച്ച സൗകര്യമെന്നും ട്രംപ് അവകാശപ്പെട്ടു.
വോട്ട് ചെയ്യാത്തവർക്കും ചെയ്തവർക്കും പ്രതീക്ഷകൾ നൽകുമെന്നായിരുന്നു ബൈഡൻ പറഞ്ഞത്. കെട്ടുകഥകൾക്ക് മേലെ ശാസ്ത്രചിന്തകൾ ഉയർത്തിപ്പിടിക്കുമെന്നും ബൈഡൻ പ്രതികരിച്ചു.
ഒരാൾ സംസാരിച്ചു തുടങ്ങുമ്പോൾ എതിരാളിയുടെ മൈക്രോഫോൺ രണ്ടു മിനിട്ട് ഓഫാക്കിവയ്ക്കുകയെന്ന പുതിയ നിയന്ത്രണം സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. എതിരാളി സംഭാഷണം തടസപ്പെടുത്തുന്നതു തടയാനാണിത്.