Home State സംസ്ഥാനത്ത് കിഡ്നി അടക്കം നിയമവിരുദ്ധ അവയവക്കച്ചവടം വ്യാപകം ; സർക്കാർ ജീവനക്കാർക്കും പങ്ക്; ക്രൈംബ്രാഞ്ച് കണ്ടെത്തൽ

സംസ്ഥാനത്ത് കിഡ്നി അടക്കം നിയമവിരുദ്ധ അവയവക്കച്ചവടം വ്യാപകം ; സർക്കാർ ജീവനക്കാർക്കും പങ്ക്; ക്രൈംബ്രാഞ്ച് കണ്ടെത്തൽ

0

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വിഷയത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. ഇത്തരം നടപടികൾക്ക് സർക്കാർ ജീവനക്കാർക്കു പങ്കുണ്ടെന്നും കിഡ്നി അടക്കമുള്ള അവയവങ്ങൾ നിയമവിരുദ്ധമായി ഇടനിലക്കാർ വഴി വിൽക്കുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.

കേസിൽ തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്പിക്കാണ് അന്വേഷണ ചുമതല. കഴിഞ്ഞ രണ്ടു വർഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകൾ നടന്നുവെന്ന ഐജി. ശ്രീജിത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് പരിഗണിച്ച് അന്വേഷണത്തിന് ഡി.ജി.പി. ലോകനാഥ് ബെഹ്റ ഉത്തരവിടുകയായിരുന്നു.

സംസ്ഥാനത്ത് തൃശ്ശൂർ, കൊടുങ്ങല്ലൂർ ഭാഗത്താണ് ഏറ്റവുമധികം അനധികൃത അവയവ കൈമാറ്റം നടന്നതെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here