കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 3868 കൊറോണ സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 426 എണ്ണം പോസിറ്റീവാണ്. 424 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരുമുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചു.
രോഗികളിൽ 189 പുരുഷൻമാരും 184 സ്ത്രീകളും 53 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേരുണ്ട്. 175 പേരാണ് പുതിയതായി രോഗമുക്തി നേടിയത്.
ഇതുവരെ രോഗം സ്ഥിരീകരിച്ച 20294 പേരിൽ 13064 പേർ രോഗമുക്തി നേടി. നിലവിൽ 7197 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 17196 പേർ ക്വാറന്റയിനിലുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം
ചുവടെ
കോട്ടയം-45, കുറിച്ചി, ഈരാറ്റുപേട്ട-32, ചങ്ങനാശേരി -26, അതിരമ്പുഴ -19
പായിപ്പാട്, മാടപ്പള്ളി-17, അയ്മനം, വിജയപുരം-15, ഏറ്റുമാനൂർ, കങ്ങഴ-12, കിടങ്ങൂർ -11, കാഞ്ഞിരപ്പള്ളി -9, കടനാട്, പനച്ചിക്കാട്, പാലാ, വെള്ളൂർ, വെച്ചൂർ, മീനച്ചിൽ -8
പാമ്പാടി, തലയാഴം, കുമരകം, മൂന്നിലവ് -7
ടിവി പുരം, വൈക്കം -6
മരങ്ങാട്ടുപിള്ളി, നീണ്ടൂർ, തൃക്കൊടിത്താനം -5
കാണക്കാരി, വാഴപ്പള്ളി, ആർപ്പൂക്കര, വാകത്താനം, മണർകാട് -4
പള്ളിക്കത്തോട്, കടുത്തുരുത്തി, പൂഞ്ഞാർ -3