Home National ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്റെ മോചനം; വധശിക്ഷ പുനപരിശോധിക്കാൻ പാക്കിസ്ഥാൻ തീരുമാനം

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്റെ മോചനം; വധശിക്ഷ പുനപരിശോധിക്കാൻ പാക്കിസ്ഥാൻ തീരുമാനം

0

ഇസ്ലാമാബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാൻ ജയിലിൽ തടവിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ പുനപരിശോധിക്കാനുള്ള ബില്ലിന് പാക് പാർലമെന്ററി പാനലിന്റെ അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിയെ തുടർന്നാണ് കനത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ ഈ നടപടി. ഇതോടെ കുൽഭൂഷന് നീതി ലഭ്യമാക്കാനുള്ള ഇന്ത്യൻ സർക്കാരിന്റെ നീണ്ട നാളത്തെ ശ്രമങ്ങൾക്കാണ് ഫലപ്രാപ്തി ലഭിക്കനൊരുങ്ങുന്നത്.

തീവ്ര നിലപാടുള്ള രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് പാക് നീതിന്യായ വകുപ്പിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ബില്ലിന്റെ ഡ്രാഫ്റ്റിന് അംഗീകാരം നൽകിയത്. പാക് സൈനിക കോടതിയുടെ ശിക്ഷാവിധി അപരിഷ്കൃതവും ബാലിശവുമാണെന്ന് അന്താരാഷ്ട്ര വിലയിരുത്തലുകൾ ഉണ്ടായിരുന്നു. പാക് കോടതിയുടെ വിധി അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു.

വിഷയം ഫലപ്രദമായും നീതിയുക്തമായും പുനപരിശോധിക്കണമെന്നും കോടതി പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. 2017 ഏപ്രിൽ മാസത്തിലാണ് പാകിസ്ഥാൻ സൈനിക കോടതി കുൽഭൂഷൺ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. കുൽഭൂഷണ് നിയമസഹായം നിഷേധിച്ച് ഏകപക്ഷീയമായി വിധിച്ച ശിക്ഷയ്ക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here