Home National കുമ്മനം രാജശേഖൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര പ്രതിനിധി

കുമ്മനം രാജശേഖൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിൽ കേന്ദ്ര പ്രതിനിധി

0

ന്യൂഡെൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനെ നിയമിച്ചു. ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു നല്‍കി.

നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരൻ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിർദേശം ചെയ്തത്. ജില്ലാ ജഡ്ജിക്ക് നൽകിയ കത്തിൽ സാംസ്‌കാരിക മന്ത്രാലയം ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. സമിതിയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രതിനിധിയെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.

​ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് കുമ്മനം. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here