ത​ന്‍റെ പ​ഴ​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നു വോ​ട്ട് തേ​ടി മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ

വാ​ഷിം​ഗ്ട​ണ്‍: ത​ന്‍റെ പ​ഴ​യ വൈ​സ് പ്ര​സി​ഡ​ന്‍റി​നു വേ​ണ്ടി വോ​ട്ട് തേ​ടി അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ. ജോ ​ബൈ​ഡ​നു വേ​ണ്ടി വോ​ട്ടു തേ​ടി​യാ​ണ് അ​ദ്ദേ​ഹം രം​ഗ​ത്തെ​ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന പെ​ൻ​സി​ൽ​വേ​നി​യ, ഫി​ലാ​ഡ​ൽ​ഫി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൾ ന​ട​ന്ന ചി​ല ച​ർ​ച്ച​ക​ളി​ലും യോ​ഗ​ങ്ങ​ളി​ലും ഒ​ബാ​മ പ​ങ്കെ​ടു​ത്തു.

യു​വാ​ക്ക​ളെ ഉ​ന്നം വ​ച്ചാ​യി​രു​ന്നു ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ലെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്ത​ലാ​ണ് വോ​ട്ടെ​ടു​പ്പെ​ന്നും നി​ർ​ബ​ന്ധ​മാ​യും അ​തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ഭ​ര​ണ​ത്തി​ൽ താ​നേ​റെ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്നും പ​ക്ഷേ പ്ര​തീ​ക്ഷ​ക​ൾ കൈ​വി​ടി​ല്ലെ​ന്നും ഒ​ബാ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.