കറാച്ചി: കറാച്ചിയില്‍ സംഘര്‍ഷം കൂടുതൽ ശക്തമാകുന്നു. നവാസ് ഷെരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനായി സിന്ധ് പൊലീസ് മേധാവിയെ പാക്ക് സൈന്യം തട്ടിക്കൊണ്ടു പോയതിനെ തുടർന്നാണ് സംഘര്‍ഷം മുറുകുന്നത്. ഇരു വിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരും പത്തു പോലീസുകാരും കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
സിന്ധ് പ്രവിശ്യയുടെ പോലീസ് മേധാവിയായ ഇന്‍സ്പെക്ടര്‍ ജനറലിനെ അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്സ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി അറസ്റ്റിനുള്ള ഉത്തരവിടുവിക്കുകയായിരുന്നുവെന്നാണു ആരോപണം.
പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് 11 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രാജ്യമൊട്ടുക്ക് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരിക്കേയാണ് സംഭവം.