Home Covid-19 കോട്ടയത്ത് 526 പേർക്ക് രോഗബാധ; 6792 പേർ ചികിൽസയിൽ

കോട്ടയത്ത് 526 പേർക്ക് രോഗബാധ; 6792 പേർ ചികിൽസയിൽ

0

കോട്ടയം: ജില്ലയിൽ കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6792 ആയി. പുതിയതായി ലഭിച്ച 3837 സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 526 എണ്ണം പോസിറ്റീവായി. 521 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേർക്കും കൊറോണ സ്ഥിരീകരിച്ചു. പുതിയതായി രോഗം ബാധിച്ചവരിൽ 265 പുരുഷൻമാരും 200 സ്ത്രീകളും 61 കുട്ടികളും ഉൾപ്പെടുന്നു. രോഗികളിൽ 60 വയസിനു മുകളിലുള്ള 68 പേരുണ്ട്.

418 പേർക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയിൽ ഇതുവരെ 19523 പേർക്കാണ് കൊറോണ ബാധിച്ചത്. നിലവിൽ 16503 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-74
ഈരാറ്റുപേട്ട -36
അയ്മനം-25
ചങ്ങനാശേരി-22
പനച്ചിക്കാട്,കാഞ്ഞിരപ്പള്ളി-20
മുണ്ടക്കയം -16
പാറത്തോട്, അയർക്കുന്നം, ഏറ്റുമാനൂർ -14
കിടങ്ങൂർ, വൈക്കം -13
പാമ്പാടി-12
അതിരമ്പുഴ, ഞീഴൂർ -11
കാണക്കാരി, തലയാഴം-10

ആർപ്പൂക്കര,കുറവിലങ്ങാട്-9
കടുത്തുരുത്തി, മണർകാട് -8
കൂരോപ്പട, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, ഭരണങ്ങാനം -7
തലനാട്, വെച്ചൂർ, പള്ളിക്കത്തോട്, മേലുകാവ്, എലിക്കുളം, നെടുംകുന്നം
-6

രാമപുരം, കടപ്ലാമറ്റം, വെള്ളൂർ, മരങ്ങാട്ടുപിള്ളി -5
മുളക്കുളം, ചെമ്പ്, തിടനാട്, നീണ്ടൂർ, വാഴപ്പള്ളി-4
തിരുവാർപ്പ്, ചിറക്കടവ്, കല്ലറ, കുമരകം, മാഞ്ഞൂർ -3

തലയോലപ്പറമ്പ്, വാഴൂർ, മൂന്നിലവ്, കറുകച്ചാൽ, കൊഴുവനാൽ, മാടപ്പള്ളി, തീക്കോയി, മറവന്തുരുത്ത് -2
ഉഴവൂർ, ടിവി പുരം, കടനാട്, തലപ്പലം, കങ്ങഴ, എരുമേലി, പൂഞ്ഞാർ, കൂട്ടിക്കൽ, മീനടം, കോരുത്തോട്, വെളിയന്നൂർ, മുത്തോലി, പാലാ, തൃക്കൊടിത്താനം, മീനച്ചിൽ -1

LEAVE A REPLY

Please enter your comment!
Please enter your name here