കൊച്ചി: വിവാദങ്ങളിൽ മനംനൊന്ത് ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകൾ കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ സജ്‌ന ഷാജിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചതെന്ന് പിആര്‍ഒ ജോണ്‍സണ്‍ അറിയിച്ചു. സജ്‌ന ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഉറക്കഗുളിക അമിതമായതിനാലാണ് നിരീക്ഷണത്തില്‍ വയ്ക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പിആര്‍ഒ അറിയിച്ചു. അപവാദ പ്രചാരങ്ങൾ തുടർന്നും സമൂഹമാധ്യമങ്ങളിലടക്കം തുടരുന്നതിൽ കടുത്ത നിരാശയിലായിരുന്നു സജ്ന.
കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്. എന്നാല്‍ ചിലര്‍ കൂട്ടം ചേര്‍ന്ന് ഇവരെ ആക്രമിക്കുകയും ഇവരെയും കൂടെയുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെയും അധിക്ഷേപിക്കുകയും ചെയ്തു.കൂടെ ഉള്ളവർ തന്നെ വിവാദങ്ങൾക്ക് തിരി കൊളുത്തി യിരുന്നു.
ഇതേക്കുറിച്ച് കഴിഞ്ഞദിവസം സജ്‌ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്. പിന്നീട് നിരവധി പേര്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. ട്രാൻസ്ജെൻഡർ സംഘടന തന്നെ വിവദങ്ങൾക്കെതിരേ രംഗത്തെത്തിയിരുന്നു.
പക്ഷേ തുടർച്ചയായ പരിഹാസങ്ങളും വിവാദങ്ങളിലും മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.
കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുൻപാണ് കൊച്ചിയിലെത്തുന്നത്. നിലനിൽപിനായി ട്രെയിനിൽ ഭിക്ഷയെടുത്ത് ജീവിതം തുടങ്ങി. വർഷങ്ങൾക്കിപ്പുറം ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്ന സജ്നയെ കൊറോണ പ്രതിസന്ധിയും തളർത്തിയിരുന്നില്ല.