Home National പഠാന്‍കോട്ട് വീണ്ടും ഭീകരാക്രമണത്തിന് ജെയ് ഷെ മുഹമ്മദ് ഭീകരരുടെ പദ്ധതി

പഠാന്‍കോട്ട് വീണ്ടും ഭീകരാക്രമണത്തിന് ജെയ് ഷെ മുഹമ്മദ് ഭീകരരുടെ പദ്ധതി

0

ന്യൂഡെൽഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന് സമാനമായി മറ്റൊരു ആക്രമണത്തിന് കൂടി ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോർട്ട്. 2016-ന് സമാനമായി രാജസ്ഥാനിലെ വ്യോമതാവളത്തില്‍ ആക്രമണം നടത്താനാണ് ജെയ് ഷെ മുഹമ്മദ് ഭീകരര്‍ ആസൂത്രണം നടത്തുന്നത്. ഈ മാസം തന്നെ ആക്രമണം നടത്താനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജസ്ഥാന് പുറമേ ഡെല്‍ഹിയിലും ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ ആസൂത്രണം ചെയ്യുന്നുണ്ട് എന്നും ഇൻറലിജൻസ് റപ്പോർട്ട് ചെയ്തു.
ഇവിടെ വ്യാപകമായി ആക്രമണങ്ങള്‍ നടത്താന്‍ അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്ന മൗലാനാ എന്ന് പേരുള്ള ഒരു വ്യക്തിയോട് ജെയ് ഷെ മുഹമ്മദ് നിര്‍ദ്ദേശിച്ചതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here