Home State പയ്യന്നൂരില്‍ സ്റ്റീല്‍ ബോംബ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

പയ്യന്നൂരില്‍ സ്റ്റീല്‍ ബോംബ് ഉപേക്ഷിക്കപ്പെട്ട നിലയില്‍

0

പയ്യന്നൂര്‍: തോക്കും തിരകളും കണ്ടെത്തിയതിനു പിന്നാലെ പയ്യന്നൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്റ്റീല്‍ ബോംബും കണ്ടെത്തി. പയ്യന്നൂര്‍ കണ്ടങ്കാളി പടോളി റോഡരികിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ചൊവ്വാഴ്ച പ്രഭാത സവാരിക്കിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പയ്യന്നൂര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

ബോംബ് കണ്ടെത്തിയത് നാട്ടുകാരില്‍ ഭീതി ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അന്നൂരില്‍ റോഡരികില്‍ നിന്ന് തോക്കും തിരയും കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്ന് രാവിലെ പയ്യന്നൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ സ്റ്റീല്‍ ബോംബും കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here