Home State മോഹന്‍ലാല്‍ ജോര്‍ജുകുട്ടിയായ ദൃശ്യത്തിലെ വീട്ടിൽ വീണ്ടും ലാൽ

മോഹന്‍ലാല്‍ ജോര്‍ജുകുട്ടിയായ ദൃശ്യത്തിലെ വീട്ടിൽ വീണ്ടും ലാൽ

0

തൊടുപുഴ: ആറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. കൊച്ചിയില്‍ ഷെഡ്യൂള്‍ ചെയ്ത ഷൂട്ടിങ് അവസാനിച്ച സംഘം തൊടുപുഴ ഷെഡ്യൂള്‍ഡ് ഷൂട്ടിങ്ലേക്ക് കടന്നിരിക്കുന്നു. വഴിത്തല സ്വദേശി മഠത്തിപ്പറമ്പിൽ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്.

ഇപ്പോള്‍ മോഹന്‍ലാലിന്റെ പുതിയ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കൂളിംഗ് ഗ്ലാസ്സ് വെച്ചുള്ള ലാലേട്ടന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ.ഷൂട്ടിങ്ങില്‍ ഉള്ള എല്ലാ ആള്‍ക്കാരെയും ക്വാറന്റൈന്‍ ചെയ്തു കൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്.

കൊറോണ കണക്കുകള്‍ ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ എങ്ങനെ ഷൂട്ടിങ് ആരംഭിക്കും എന്ന പ്രതിസന്ധി ഘട്ടത്തിലാണ് നിര്‍മാതാക്കളും അഭിനേതാക്കളും. അങ്ങനെയാണ് ആളുകളെ ക്വാറന്റൈന്‍ ചെയ്തുകൊണ്ട് ചിത്രീകരണം ആരംഭിക്കാമെന്ന തീരുമാനമെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here