Home State സംവിധായകന്‍ പി. ഗോപികുമാര്‍ അന്തരിച്ചു

സംവിധായകന്‍ പി. ഗോപികുമാര്‍ അന്തരിച്ചു

0

പാലക്കാട്: സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. പാലക്കാട് വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

മലയാള ചലച്ചിത്ര രംഗത്തു പി ഭാസ്കരന്റെയൊപ്പമാണ് അരങ്ങേറ്റം. സഹ സംവിധായകനായിട്ടായിരുന്നു തുടക്കം. 1977 ല്‍ അഷ്‌ടമംഗല്യം എന്ന ചിത്രത്തിലൂടെ സംവിധായകനായി. കന്നി ചിത്രത്തില്‍ കമല്‍ ഹാസനായിരുന്നു നായകന്‍. വിധുബാല, കനക ദുര്‍ഗ്ഗ, മല്ലിക സുകുമാരന്‍ എന്നിവര്‍ വേഷമിട്ട ചിത്രമാണ്.

ഹര്‍ഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവള്‍ ഒരു നാടോടി, കണ്ണുകള്‍, അരയന്നം, തളിരിട്ട കിനാക്കള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

പി ഗോപികുമാറുമായുള്ള അടുത്ത സ്നേഹത്തിൽ മനോരഥം, പിച്ചിപ്പൂ തുടങ്ങിയ ചിത്രങ്ങളില്‍ ബി. ഭാസ്കരന്‍ വേഷമിടുകയും ചെയ്തിരുന്നു.

സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ഛായാഗ്രാഹകന്‍ പി. സുകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. അവിവാഹിതനാണ്. സംസ്കാരം ചന്ദ്രഗിരി ശ്‌മശാനത്തില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here