Home National പൗരത്വ ഭേദഗതി നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ

പൗരത്വ ഭേദഗതി നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ

0

കൊല്‍ക്കത്ത: രാജ്യത്ത് ഉടന്‍ പൗരത്വ ഭേദഗതി നിയമം വിട്ടുവീഴ്ച കൂടാതെ നടപ്പിലാക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കൊറോണ വൈറസ് വ്യാപനം ഉണ്ടായതിനാലാണ് ഇത്രയും വൈകിയത്. സിഎഎ പാര്‍ലമെന്റില്‍ ഇരുസഭകളിലും പാസാക്കിയ നിയമമാണ്. പൗരത്വനിയമം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും നദ്ദ പറഞ്ഞു. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ബിജെപി റാലി അഭിസംബോധന ചെയ്തുകൊണ്ടാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

കൊറോണ ഇന്ത്യയില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഉടന്‍ നിയമം നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവരുമെന്നും അദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനായി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here