കൊച്ചി: നടന്‍ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കോടതിയെ സമീപിച്ചത്.
കടുവാക്കുന്നേല്‍ കുറുവച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി അറിയിച്ചു.സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണിത്.ഈ സിനിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞമാസം ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്‌തിരുന്നു.തുടര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷത്തെ പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തിലാണ് കോപ്പിറൈറ്റ് ആക്‌ട് പ്രകാരം ‘കടുവയുടെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അതിലെ കഥാപാത്രത്തിന്റെ പേരാണ് കടുവാക്കുന്നേല്‍ കുറുവാച്ചന്‍. ശേഷം സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നില്‍ കുറുവച്ചന്റെ’ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ സാമ്യതകള്‍ തോന്നിയാണ് ജിനു കോടതിയെ സമീപിച്ചത്.