കൊച്ചി: നടൻ പൃഥ്വിരാജിന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് രോഗം സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു.
സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊറോണ സ്ഥിരീകരിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഇവർക്ക് രോഗം ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ഇതോടെ സിനിമയിലെ അണിയറ പ്രവർത്തകരും മറ്റു താരങ്ങളും ക്വാറന്റെെനിൽ പോകേണ്ടി വരും.
ക്വീൻ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നത്.