Home Covid-19 തൃപ്പൂണിത്തുറ ഹില്‍പാലസ് ക്യാമ്പില്‍ 35 പോലീസുകാര്‍ക്ക് കൊറോണ

തൃപ്പൂണിത്തുറ ഹില്‍പാലസ് ക്യാമ്പില്‍ 35 പോലീസുകാര്‍ക്ക് കൊറോണ

0

കൊച്ചി: തൃപ്പൂണിത്തുറ – ഹില്‍പാലസ് പോലീസ് ക്യാമ്പിലെ കേരള ആംഡ് ബറ്റാലിയന്‍ 1 ലെ 35 പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഈ ബറ്റാലിയനില്‍ പാസ്സിംഗ് ഔട്ട്‌ നടന്നിരുന്നു.ഇതില്‍ പങ്കെടുത്ത 85 പേരെ പരിശോധിച്ചപ്പോഴാണ് 35 പേര്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

കൊറോണ സ്ഥിരീകരിച്ച ഇവരെ തൃപ്പൂണിത്തുറ നഗര സഭ ഏര്‍പ്പെടുത്തിയിട്ടുള്ള കണ്ണന്‍കുളങ്ങരയിലെ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റി. പാസ്സിംഗ് ഔട്ട് നടന്നതിന്‍റെ തലേന്ന് 9 പോലീസുകാര്‍ക്ക് പനിയുണ്ടായിരുന്നു. പരിശീലിപ്പിച്ച ഹവീല്‍ദാറില്‍നിന്നുമാണ് പനി പകര്‍ന്നതെന്ന് സൂചനയുണ്ട്.

എറണാകുളം ജില്ലയിൽ ഇന്ന് 598 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ 398 ആണ്. ഉറവിടമറിയാത്തവർ 190 ആണ്. 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.

അതേസമയം എറണാകുളം ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11473 ആണ്. ഇന്ന് 978 പേർ രോഗ മുക്തി നേടി. ഇന്ന് 2055 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ*
• ഫോർട്ട് കൊച്ചി – 60,
മട്ടാഞ്ചേരി – 32, തൃക്കാക്കര – 28, മൂവാറ്റുപുഴ – 24, പള്ളുരുത്തി – 16, കളമശ്ശേരി – 15, തൃപ്പൂണിത്തുറ – 13, തോപ്പുംപടി – 13 വീതം, ആലങ്ങാട് , ചൂർണ്ണിക്കര – 11വീതം ,ഇടപ്പള്ളി,
കൂത്താട്ടുകുളം 10വീതം
എറണാകുളം നോർത്ത്,എളംകുന്നപ്പുഴ ,പാലാരിവട്ടം , മുളവുകാട് – 9 വീതം,അങ്കമാലി, ആലുവ, പെരുമ്പാവൂർ, വാഴക്കുളം 8 വീതം , തൊഴിലാളികൾ, എടവനക്കാട് , എറണാകുളം
ഒക്കൽ, കലൂർ, നോർത്തുപറവൂർ, പായിപ്ര, മരട്, വൈറ്റില 7 വീതം,

ഉദയംപേരൂർ, കടുങ്ങല്ലൂർ,
നെടുമ്പാശ്ശേരി, മഞ്ഞള്ളൂർ 6 വീതം, എടത്തല, കടവന്ത്ര, കരുമാലൂർ, കിഴക്കമ്പലം, കോട്ടുവള്ളി, തേവര, നെല്ലിക്കുഴി, വെങ്ങോല – 5, പോലീസ് ഉദ്യോഗസ്ഥർ – 15 , ഐ എൻ എച്ച് എസ് – 5

LEAVE A REPLY

Please enter your comment!
Please enter your name here