വാഷിംഗ്ടൺ : ലോകത്ത് കൊറോണ രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുകയാണ്. നിലവിലെ കണക്ക് പ്രകാരം കൊറോണ രോഗികളുടെ എണ്ണം നാല് കോടി കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. യുഎസിലും ഇന്ത്യയിലും ബ്രസീലിലുമാണ് പകുതിയിലേറെ രോഗികളും ഉള്ളതെന്നാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത.
സ്ഥിരീകരിക്കാത്ത രോഗികൾ ഇതിലും ഏറെയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതുവെര ലോകത്ത് കൊറോണ ബാധിച്ച് മരിച്ചത് 11 ലക്ഷത്തിൽ അധികം പേരാണ്. ഇന്ത്യയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 55,722 പേർക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 75,50,273 ആയി.
നിലവിൽ ഇന്ത്യയിൽ 7,72,055 പേരാണ് ചികിത്സയിലുള്ളത്. 66,63,608 പേർ രോഗമുക്തി നേടി. 579 പേർ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 9,060 പേർക്ക് രോഗം സ്ഥിരീകരിച്ചു. കർണാടകയിൽ 7,012 പേർക്ക് രോഗം കണ്ടെത്തിയപ്പോൾ 8,344 പേർക്ക് രോഗം ഭേദമായി.