Home State പൂളിങ്ങും; ഫണ്ടിംങ്ങും; തട്ടിപ്പിൻ്റെ ഓമനവഴികൾ

പൂളിങ്ങും; ഫണ്ടിംങ്ങും; തട്ടിപ്പിൻ്റെ ഓമനവഴികൾ

0

കൊച്ചി: കുറച്ചുകാലമായി കേൾക്കുന്ന രണ്ട് വാക്കുകളാണ് പൂളിങ്ങും ഫണ്ടിങ്ങും. എന്നാൽ ഇതെന്താണെന്നോ അർത്ഥം എന്താണെന്നോ എന്തിന് ഉപയോഗിക്കുന്നു എന്നോ പലർക്കും അറിയില്ല….

കേരളത്തിൽനിന്ന് പൂളിങ്ങിലൂടെ സ്വർണക്കടത്തിന് പണം കണ്ടെത്തിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജൻസികൾ. എന്നാൽ, പൂളിങ്ങിലൂടെ സമാഹരിച്ച പണത്തിന്റെ പതിന്മടങ്ങ് തുകയുടെ സ്വർണം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് വിഴിത്തിരിവായത്.

സ്വർണ്ണക്കടത്ത് കേസിന് വഴിത്തിരിവായി മാറിയ ആ രണ്ട് “സംഭവങ്ങൾ “.. പരിചയപ്പെടാം…..

പൂളിങ്

സ്വർണക്കടത്തിന് വിവിധ ആളുകളിൽനിന്ന് പണം സമാഹരിക്കുന്നതാണ് പൂളിങ്. പലപ്പോഴും കള്ളപ്പണമാണ് ഇങ്ങനെ നൽകുന്നത്. അഞ്ചുലക്ഷംമുതൽ എത്രവേണമെങ്കിലും കൈമാറാം. നൽകുന്ന തുകയ്ക്ക് ആനുപാതികമായ സ്വർണമാണ് കൈമാറുക. പണം നൽകുന്നവർക്ക് സ്വർണം കടത്തുന്നവരുമായി നേരിട്ട് ബന്ധമില്ല. കസ്റ്റംസ് പിടിച്ചാലും അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും കുറവായിരിക്കും.

ഫണ്ടിങ്

പൂർണമായും വിദേശത്തുനിന്നു വരുന്നതാണ് ഫണ്ടിങ്. തീവ്രവാദസംഘങ്ങളിൽനിന്നാണ് അത്തരം ഫണ്ട് വരുന്നത്. ഗൾഫിൽനിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തിക്കാനും സ്വർണം മാർഗമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here