കൊറോണ പ്ര​തി​രോ​ധ​ത്തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി ; കേ​ര​ള​ത്തെ വി​മ​ര്‍​ശി​ച്ച്‌ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ന്യൂഡെൽഹി: കൊറോണ പ്രതിരോധത്തിൽ കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ. ‘സൺഡേ സംവാദ്’ പരിപാടിയുടെ മുന്നോടിയായി നവ മാധ്യമങ്ങളിൽ ഇട്ട കുറിപ്പിലാണ് കേരളത്തിൽ രോഗ വ്യാപനം കൂടുന്നതിനേ കുറിച്ച് ഹർഷ വർധൻ സംസാരിച്ചത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ രോ​ഗ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് പാ​ളി​ച്ച​ക​ള്‍ ഉ​ണ്ടാ​കു​ക​യാ​യി​രു​ന്നു.
പ്രതിരോധത്തിൽ വന്ന വീഴ്ച്ചകളുടെ വിലയാണ് ഇപ്പോൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ച വീഴ്ചകൾക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഹർഷവർധൻ പറയുന്നു.

കേ​ര​ള​ത്തി​ല്‍ കൊറോണ വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ഹ​ര്‍​ഷ​വ​ര്‍‌​ധ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പരിപാടിയുടെ ഭാഗമായി പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് ഈ പരാമർശങ്ങൾ ഉള്ളത്.

സംസ്ഥാനത്ത് കൊറോണ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി കേന്ദ്ര സംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. കേരളത്തിലെത്തിയ സംഘം സംസ്ഥാന കൺട്രോൾ റൂം സന്ദർശിക്കുകയും ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിൽ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തിയിരുന്നു.