Home World കൂരിരിട്ടിൽ മരം മിന്നിതിളങ്ങി ; ലൈറ്റ്​സ്​ ഓഫ് പാഷന്‍; വൈല്‍ഡ്​ ലൈഫ് ഫോട്ടോഗ്രഫർ പുരസ്​കാരം സ്വന്തമാക്കി ആദ്യ ഇന്ത്യക്കാരി

കൂരിരിട്ടിൽ മരം മിന്നിതിളങ്ങി ; ലൈറ്റ്​സ്​ ഓഫ് പാഷന്‍; വൈല്‍ഡ്​ ലൈഫ് ഫോട്ടോഗ്രഫർ പുരസ്​കാരം സ്വന്തമാക്കി ആദ്യ ഇന്ത്യക്കാരി

0

ന്യൂഡെല്‍ഹി: മിന്നാമിനിങ്ങുകൾ മിന്നിത്തിളങ്ങി. ആ രാത്രിയിലെ കൂരിരിട്ടിൽ തിളങ്ങി നില്‍ക്കുന്ന മരം ഇരുപത്തിമൂന്നുകാരി ഐശ്വര്യ ശ്രീധർ കാമറയിൽ പകർത്തി. അങ്ങനെ വൈല്‍ഡ്​ ലൈഫ്​ ഫോട്ടോഗ്രാഫര്‍ ഓഫ്​ ദ ഇയര്‍ പുരസ്​കാരം ഐശ്വര്യ സ്വന്തമാക്കി. ഇത്തരമൊരു പുരസ്​കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്​ ഐശ്വര്യ. ലൈറ്റ്​സ്​ ഓഫ് പാഷന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിനാണ്​ പുരസ്​കാരം.

കഴിഞ്ഞവര്‍ഷം ഒരു ട്രക്കിങ്ങിന് പോയപ്പോഴാണ്​ ഐശ്വര്യ മിന്നാമിനുങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത്​. 80 രാജ്യങ്ങളില്‍നിന്നുള്ള 50,000 എന്‍ട്രികളില്‍നിന്നാണ്​ ഐശ്വര്യയുടെ ചിത്രം പുരസ്​കാരത്തിനായി തെരഞ്ഞെടുത്തത്​.

ലണ്ടനിലെ നാച്യുറല്‍ ഹിസ്​റ്ററി മ്യൂസിയമാണ്​ 56ാമത്​ വൈല്‍ഡ്​ ലൈഫ്​ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ പുരസ്​കാരം പ്രഖ്യാപിച്ചത്​.

‘ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ഇന്ത്യക്കും എനിക്കുമുള്ള വലിയ നിമിഷം. ഈ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ, ആദ്യത്തെ പെണ്‍കുട്ടിയായി. ഈ അവാര്‍ഡ്​ എനിക്ക്​ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്​. എല്ലാ ജൂറിക്കും വൈല്‍ഡ്​ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ ടീമിനും നന്ദി’ -ഐശ്വര്യ ശ്രീധര്‍ ട്വീറ്റ്​ ​ചെയ്​തു.

പനവേല്‍ സ്വദേശിയാണ്​ 23കാരിയായ ഐശ്വര്യ. വെല്‍ഡ്​ ലൈഫ്​ ​ഫോട്ടോ ഗ്രഫിക്ക് പുറമെ സിനിമ നിര്‍മാതാവ്​ കൂടിയാണ്​ ഐശ്വര്യ. 2019ല്‍ പ്രിന്‍സസ്​ ഡയാന ഫൗണ്ടേഷന്‍ ഏര്‍പ്പൈടുത്തിയ ഡയാന അവാര്‍ഡ്​ ഐശ്വര്യക്ക്​ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here