Home National കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്

കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്

0

ചെന്നൈ: നടൻ കമൽഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോൺഗ്രസ്. മതേതര നിലപാടുള്ള മക്കൾ നീതി മയ്യം അധ്യക്ഷനായ കമൽഹാസന് കോൺഗ്രസിന് ഒപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെ എസ് അളഗിരി പ്രതികരിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച് വിജയിക്കാൻ കമൽഹാസന് കഴിയില്ല, ഒരേ മനസുള്ളവർ ജനങ്ങൾക്കായി ഒരുമിച്ച് നിൽക്കണമെന്നും യുപിഎയിലേക്ക് ക്ഷണിച്ച് കൊണ്ട് അളഗിരി പറഞ്ഞു.

കമൽ- രജനീകാന്തുമായി പുതിയ സഖ്യനീക്കക്കൾക്ക് ശ്രമിക്കുന്നതിനിടയിലാണ് കോൺഗ്രസ് ക്ഷണമെന്നത് ശ്രദ്ധേയമാണ്. നേരത്തെ നടി ഖുശ്ബു പാർട്ടി വിട്ട് ബിജെപി ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് തമിഴ്നാട്ടിൽ കോൺഗ്രസിന് ക്ഷീണമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കമൽഹാസനെ സഖ്യത്തിലേക്ക് കോൺഗ്രസ് ക്ഷണിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here