ആലപ്പുഴയിൽ 385 പേർക്ക് കൊറോണ ; 373 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

ആലപ്പുഴ: ജില്ലയിൽ ഇന്ന് 385 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 5 പേർ വിദേശത്തുനിന്നും ഒരാൾ ഇതര സംസ്ഥാനത്തു നിന്നും എത്തിയവരാണ്. 373 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

368 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17692 പേർ രോഗമുക്തരായി.
6699പേർ ചികിത്സയിൽ ഉണ്ട്.