ന്യൂഡെൽഹി: റഷ്യയുടെ കൊറോണ വാക്സിൻ പരീക്ഷണം ഇന്ത്യയിലും നടത്താൻ അനുമതി. സ്പുട്നിക് വാക്സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഡിസിജിഐയാണ് അനുമതി നല്‍കിയത്. ഡോ.റെഡി ലാബ്സ് ആണ് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നത്. മനുഷ്യരിൽ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നടത്താനാണ് അനുവാദം. അതേസമയം കൊറോണ പ്രതിരോധ വാക്സിന് മാര്‍ച്ച് മുതല്‍ ഇന്ത്യയിൽ നല്കി തുടങ്ങാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
ഡിസംബറോടെ പ്രതിരോധ വാക്സിന് തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. 2021ന്റെ രണ്ടാം പാദത്തിൽ ലോകത്ത് ഒട്ടാകെ വാക്സിന് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു.
മാര്‍ച്ചില്‍ പ്രതിരോധ വാക്സിന് തയ്യാറാകുമെന്നും പരീക്ഷണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നുമാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറയുന്നത്. പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതി ലഭിക്കാന്‍ കാലതാമസം എടുക്കും. ഡിസംബറില്‍ വാക്സിന് തയ്യാറാകുമെങ്കിലും മാര്‍ച്ചോടുകൂടി വിപണിയിലെത്തിക്കാന്‍ കഴിയുമെന്നതാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്