ആലപ്പുഴ: ജില്ലയിൽ ഇന്ന് 629 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 604 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
5 പേർ വിദേശത്തുനിന്നും 2 പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയവരാണ്. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
529 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 17324 പേർ രോഗ മുക്തരായി. 6682 പേർ ചികിത്സയിൽ ഉണ്ട്.
