Home Covid-19 കോട്ടയത്ത് 411 പേർക്ക് രോഗം; 408 പേർക്കും സമ്പർക്കത്തിലൂടെ വൈറസ്ബാധ

കോട്ടയത്ത് 411 പേർക്ക് രോഗം; 408 പേർക്കും സമ്പർക്കത്തിലൂടെ വൈറസ്ബാധ

0

കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 3599 കൊറോണ സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 411 എണ്ണം പോസിറ്റീവ്. 408 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേർ കൊറോണ ബാധിതരായി.

രോഗം ബാധിച്ചവരിൽ 206 പേർ പുരുഷൻമാരും 154 പേർ സ്ത്രീകളും 51 പേർ കുട്ടികളുമാണ്. അറുപതു വയസിനു മുകളിലുള്ള 60 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 217 പേർ രോഗമുക്തി നേടി. നിലവിൽ 6362 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17823 പേർ കോവിഡ് ബാധിതരായി. 11441 പേർ രോഗമുക്തരായി. ജില്ലയിൽ ആകെ 17719 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-56
ഏറ്റുമാനൂർ-34
ഈരാറ്റുപേട്ട -24
കറുകച്ചാൽ -20
കാണക്കാരി -18
അയർക്കുന്നം -16
മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി-15
വാഴൂർ-11
ആർപ്പൂക്കര -10
വെച്ചൂർ -9
പാമ്പാടി, ചെമ്പ് -8
പനച്ചിക്കാട്, എരുമേലി, ഞീഴൂർ -7
വിജയപുരം, പൂഞ്ഞാർ, നീണ്ടൂർ, മാഞ്ഞൂർ, കുമരകം-6
കുറിച്ചി, കൂരോപ്പട അതിരമ്പുഴ, തലയാഴം, തിരുവാർപ്പ്,
മറവന്തുരുത്ത് -5
അയ്മനം, വൈക്കം, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, വാഴപ്പള്ളി,
ചിറക്കടവ്, എലിക്കുളം, ടിവി പുരം-4
തൃക്കൊടിത്താനം, പാലാ, പുതുപ്പള്ളി, കടപ്ലാമറ്റം-3
പാറത്തോട്, നെടുംകുന്നം, ഉദയനാപുരം, മീനടം, കരൂർ, കങ്ങഴ,
വെള്ളൂർ-2
തലപ്പലം, ഉഴവൂർ, മീനച്ചിൽ വെളിയന്നൂർ,തലനാട് രാമപുരം, കല്ലറ,
മുളക്കുളം, കിടങ്ങൂർ, തീക്കോയി, തിടനാട്, കൂട്ടിക്കൽ,
കടുത്തുരുത്തി-1

LEAVE A REPLY

Please enter your comment!
Please enter your name here