Home National സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ അനുവദിച്ച ടോയ്‌ലറ്റ് വീടാക്കി കുടുംബം

സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ അനുവദിച്ച ടോയ്‌ലറ്റ് വീടാക്കി കുടുംബം

0

ഭുവനേശ്വര്‍:വൃദ്ധയും മൂന്ന് പേരക്കുട്ടികളും താമസിക്കുന്നത് ടോയ്‌ലറ്റില്‍. ഒഡീഷയിലെ അന്‍ഗുല്‍ ജില്ലയിലാണ് സംഭവം. തൊഴില്‍ രഹിതയായ ബിമല പ്രധാനാണ് പേരക്കുട്ടികളുമായി മാസങ്ങള്‍ക്കുമുമ്പ് ടോയ്‌ലറ്റില്‍ താമസമാക്കിയത്. കുട്ടികളുടെ അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിച്ച്‌ പോവുകയും ചെയ്തതോടെയാണ് കുട്ടികളുടെ സംരക്ഷണച്ചുമതല ബിമലയുടെ ചുമലിലായത്.

പുറമ്പോക്കിലെ ചെറിയൊരു മണ്‍കുടിലാണ് ബിമല കുട്ടികള്‍ക്കൊപ്പം ആദ്യം കഴിഞ്ഞിരുന്നത്. എന്നാല്‍ അടുത്തിടെ ഉണ്ടായ മഴയില്‍ കുടില്‍ പൊളിഞ്ഞു വീണു. തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ക്കൊപ്പം ടോയ്‌ലറ്റിലേക്ക് താമസം മാറ്റിയത്. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി അടുത്തിടെയാണ് ടോയ്‌ലറ്റ് നിര്‍മ്മിച്ചത്.ആരും ഇതുവരെ ഉപയോഗിച്ചിട്ടില്ല എന്ന് വ്യക്തമായോടെയാണ് അങ്ങോട്ടേക്ക് താമസം മാറ്റിയതെന്നാണ് ബിമല പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here