Home Covid-19 ഗായകന്‍ കുമാര്‍ സാനുവിന് കൊറോണ സ്ഥിരീകരിച്ചു

ഗായകന്‍ കുമാര്‍ സാനുവിന് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂഡെല്‍ഹി: പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കൊറോണ സ്ഥിരീകരിച്ചു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ ടീം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

”ദൗര്‍ഭാഗ്യവശാല്‍ സനുദാ കൊറോണ പോസിറ്റിവ് ആയിരിക്കുന്നു, അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക.” ഫെയ്‌സ്ബുക്ക് പേജിലെ സന്ദേശത്തില്‍ പറയുന്നു.

അറുപത്തിരണ്ടുകാരനായ കുമാര്‍ സാനുവിന് കൊറോണ മൂലം ശാരീരിക പ്രശ്‌നങ്ങളുണ്ടോയെന്നു വ്യക്തമല്ല. അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയോ എന്നും അറിയാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here