Home Covid-19 കോട്ടയത്ത് 24 ആരോഗ്യ പ്രവര്‍ത്തകർക്ക് രോഗബാധ; 432 പേര്‍ക്ക് കൊറോണ

കോട്ടയത്ത് 24 ആരോഗ്യ പ്രവര്‍ത്തകർക്ക് രോഗബാധ; 432 പേര്‍ക്ക് കൊറോണ

0

കോട്ടയം: ജില്ലയില്‍ 432 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 424 പേര്‍ക്കും സമ്പര്‍ക്കും മുഖേനയാണ് രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും രോഗബാധിതരായി.

പുതിയതായി 4121 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 250 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6177 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17420 പേര്‍ കൊറോണ ബാധിതരായി. 11224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18119 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -67
അതിരമ്പുഴ-33
ചങ്ങനാശേരി-32
എരുമേലി, ഏറ്റുമാനൂര്‍-23
ഈരാറ്റുപേട്ട-21
പനച്ചിക്കാട്-19
വൈക്കം-12
കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര-11
പാലാ, പുതുപ്പള്ളി, കറുകച്ചാല്‍-10
കുറിച്ചി-8
പൂഞ്ഞാര്‍ തെക്കേക്കര, അയ്മനം, പള്ളിക്കത്തോട്, മുളക്കുളം, വെളിയന്നൂര്‍, മറവന്തുരുത്ത് -6
കൂരോപ്പട, കിടങ്ങൂര്‍ -5
പാറത്തോട്, നീണ്ടൂര്‍, തിരുവാര്‍പ്പ്, ഉദയനാപുരം, കടുത്തുരുത്തി, കങ്ങഴ, കൂട്ടിക്കല്‍-4

LEAVE A REPLY

Please enter your comment!
Please enter your name here