Home Covid-19 ഗുലാം നബി ആസാദിന് കൊറോണ സ്ഥിരീകരിച്ചു

ഗുലാം നബി ആസാദിന് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂഡെൽഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന് കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം ഗുലാം നബി ആസാദ് തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും താനുമായി അടുത്ത ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, മോത്തിലാല്‍ വോറ, അഭിഷേക് സിംഗ് വി എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. സിംഗ്വിയുടെ രോഗം ഭേദമായിരുന്നു, ബാക്കിയുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്കും കൊറോണ ബാധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here