Home National കോര്‍പ്പറേറ്റുകള്‍ കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് ഫണ്ടിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത്‌ 876 കോടി; സിംഹഭാഗവും ബിജെപിക്ക്

കോര്‍പ്പറേറ്റുകള്‍ കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് ഫണ്ടിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയത്‌ 876 കോടി; സിംഹഭാഗവും ബിജെപിക്ക്

0

ന്യൂഡെല്‍ഹി: കോര്‍പ്പറേറ്റുകള്‍ 2018 -19 വര്‍ഷത്തില്‍ തെരഞ്ഞെടുപ്പ് ഫണ്ടിനത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്‌ 876 കോടി രൂപ. കോര്‍പ്പറേറ്റുകളില്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും കൂടുതല്‍ തുക കിട്ടിയത് ബിജെപിക്കാണ്. 698 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയതെന്ന് അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റീഫോംസ് (എഡിആര്‍) എന്ന സന്നദ്ധസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. ബിജെപിക്ക് 698 കോടി കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 122. 5 കോടി രൂപയാണ് കിട്ടിയതെന്ന് എഡിആര്‍ റിപ്പോര്‍ട്ട് പറയുന്നു. 1,573 കോര്‍പ്പറേറ്റുകളില്‍ നിന്നാണ് ബിജെപിക്ക് 698.082 കോടി രൂപ ലഭിച്ചത്. 122 കോര്‍പ്പറേറ്റുകളില്‍ നിന്ന് കോണ്‍ഗ്രസിന് 122. 5 കോടിയും 17 കോര്‍പ്പറേറ്റുകളില്‍ നിന്ന് എന്‍സിപിക്ക് 11.345 കോടിയും കിട്ടി.

2014 മുതല്‍ കോര്‍പ്പറേറ്റ് സംഭാവനകളില്‍ ബിജെപിക്ക് ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. 2013-14ല്‍ കോര്‍പ്പറേറ്റ് ഫണ്ടിങ് 85.37 കോടി രൂപയായിരുന്നു. 2014ല്‍ ഇത് 177.4 കോടിയായും 2015-16ല്‍ 49.5 കോടിയുമായിരുന്നു. എന്നാല്‍ 2016-17ല്‍ ഇത് ശരവേഗത്തില്‍ വര്‍ധിച്ച് 325.27 കോടി രൂപയായി.

LEAVE A REPLY

Please enter your comment!
Please enter your name here