Home State തുല്യതക്ക് വേണ്ടിയുള്ള നിലപാടും പ്രതികരണവുമാണ് വേണ്ടത്; അല്ലെങ്കിൽ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും: അഞ്ജലി മേനോൻ

തുല്യതക്ക് വേണ്ടിയുള്ള നിലപാടും പ്രതികരണവുമാണ് വേണ്ടത്; അല്ലെങ്കിൽ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും: അഞ്ജലി മേനോൻ

0

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിക്കെതിരെ നടന്‍ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ എങ്ങും നിന്നും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ ഇടവേള ബാബുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. ഈ നിശബദ്ത അപകടകരമാണെന്നും വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും അഞ്ജലി മേനോന്‍ കുറിക്കുന്നു.

നെയിംലെസ് ആന്‍ഡ് ഷെയിംലെസ് എന്ന ടൈറ്റില്‍ ഉള്ള ബ്ലോഗിലാണ് അഞ്ജലി ഇക്കാര്യത്തെ കുറിച്ച്‌ എഴുതിയത്.

അഞ്ജലി മേനോന്റെ കുറിപ്പ്:

സിനിമയില്‍ വനിതാ സഹപ്രവര്‍ത്തകരോട് ബഹുമാനം പുലര്‍ത്തുന്നവര്‍ പോലും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.ഈ നിശബദ്ത അപകടകരമാണ്. ആണധികാരത്തിന്റെയും സത്രീവിരുദ്ധതയുടെയും ഇടമായി നമ്മുടെ ചലച്ചിത്രമേഖല മുദ്രകുത്തപ്പെടാതിരിക്കാന്‍ നിങ്ങള്‍ മാനം വെടിയണം.

അതിജീവിച്ചവളുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. നമ്മളില്‍ പലരെക്കാള്‍ ജീവനുണ്ടവള്‍ക്ക്. സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റിടാനോ ഐക്യപ്പെടാനോ വേണ്ടിയല്ല ഈ പറയുന്നത്. തുല്യതക്ക് വേണ്ടിയുള്ള നിലപാടും ഇത്തരം സാഹചര്യങ്ങളിലുള്ള പ്രതികരണവുമാണ് ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും.

LEAVE A REPLY

Please enter your comment!
Please enter your name here