കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആണ് കോടതിയുടെ തീരുമാനം. ഈ മാസം 23 വരെയാണ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. വിശദമായ മറുപടി നല്കാന് സമയം വേണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനി്ച്ചിട്ടില്ലെന്നായിരുന്നു ഇഡി കോടതിയെ അറിയിച്ചത്.
അതേസമയം, ഹൈക്കോടതി അറസ്റ്റ് തടഞ്ഞ പശ്ചാത്തലത്തില്‍ എം ശിവശങ്കര്‍ വീണ്ടും ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി. കേസുമായി പലതവണ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ഹാജറാവുകയും ചെയ്തിട്ടുള്ള ശിവശങ്കര്‍ ബുധനാഴ്ച വിളിപ്പെച്ചിരുന്നെങ്കിലും ഇഡിക്ക് മുന്നിലെത്തിയിരുന്നില്ല.
ഇതിന് പിന്നാലെയാണ് ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുമെന്ന് ഭയമുണ്ടെന്ന് വ്യക്തമാക്കുന്ന ഹര്‍ജിയില്‍ തന്നെ പലവട്ടം കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതാണെന്നും ഇനിയും സഹകരിക്കാന്‍ തയാറാണെന്നും ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു.
എന്‍ഫോഴ്സ്മെന്റ് കേസില്‍ നാലാം പ്രതിയായ സന്ദീപ് നായര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.