Home State രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

രാഹുല്‍ ഗാന്ധിക്ക് വയനാട്ടിൽ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു; പ്രതിഷേധവുമായി കോൺഗ്രസ്

0

കല്‍പ്പറ്റ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്ക് വയനാട്ടിലെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് കളക്ടര്‍ അനുമതി നിഷേധിച്ചു. മുണ്ടേരി സ്കൂളില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിൻ്റെ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്.

നടപടിക്രമങ്ങളിലെ വീഴ്ചയാണ് അനുമതി നിഷേധിക്കപ്പെടാന്‍ കാരണമെന്നാണ് വിശദീകരണം. സര്‍ക്കാരിനെ അറിയിക്കാത്തതാണ് അനുമതി നിഷേധിക്കപ്പെടാന്‍ കാരണമെന്നാണ് പറയുന്നത്.

എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ജില്ലാ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here