Home World റഷ്യയുടെ സ്പുട്‌നിക് വി വാക്സിൻ പരീക്ഷിക്കാൻ യുഎഇയും

റഷ്യയുടെ സ്പുട്‌നിക് വി വാക്സിൻ പരീക്ഷിക്കാൻ യുഎഇയും

0

റിയാദ്: റഷ്യന്‍ നിര്‍മിത സ്പുട്‌നിക് കൊറോണ വൈറസ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ യു.എ.ഇയില്‍ ഉടന്‍ ആരംഭിക്കും. റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്​റ്റ്‌മെന്‍റ്​ ഫണ്ട്, റഷ്യന്‍ സോവറൈന്‍ വെല്‍ത്ത് ഫണ്ട്, യു.എ.ഇയിലെ ഔരുഗള്‍ഫ് ഹെല്‍ത്ത് ഇന്‍വെസ്​റ്റ്‌മെന്‍റ്​ എന്നിവയുടെ സഹകരണത്തോടെയാണ് റഷ്യന്‍ ഫെഡറേഷന്‍ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഗമലെയ നാഷനല്‍ റിസര്‍ച് ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചവാക്‌സിന്‍ പരീക്ഷിക്കുക.

സ്പുട്നിക് വി എന്ന വാക്‌സിന്‍ ആദ്യം റഷ്യന്‍ അധികൃതര്‍ ആഭ്യന്തര ഉപയോഗത്തിനായി അംഗീകാരം നല്‍കിയത് ആഗസ്​റ്റിലാണ്. നിലവില്‍ മോസ്‌കോയിലെ 40,000 സന്നദ്ധപ്രവര്‍ത്തകരില്‍ ഈ വാക്‌സിന്‍ പരീക്ഷിച്ചുവരുകയാണ്. യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയത്തിൻ്റെ മേല്‍നോട്ടത്തില്‍ അബൂദബി ആരോഗ്യ വകുപ്പ് യുഎഇയില്‍ ഈ വാക്‌സി​ൻ്റെ പരീക്ഷണങ്ങള്‍ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here