കോട്ടയം: വൈക്കത്ത് അമ്മയും മകനും മരിച്ച നിലയിൽ. വൈക്കം ചെമ്പിൽ മത്തുങ്കല്ലിൽ ആശാരി തറയിൽ കാർത്ത്യായനി, മകൻ ബിജു എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം.
പൊലീസ് സ്ഥലത്തെത്തി. കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ കൊലപ്പെടുത്തിയാണ് മകൻ തൂങ്ങിമരിച്ചതെന്ന് റിപ്പോർട്ട്.
കാര്‍ത്തായനിയുടെ രണ്ടാമത്തെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്.