Home Covid-19 കോട്ടയത്ത് 350 പേർക്കു കൊറോണ ;5678 പേർ ചികിത്സയിൽ

കോട്ടയത്ത് 350 പേർക്കു കൊറോണ ;5678 പേർ ചികിത്സയിൽ

0

കോട്ടയം: ജില്ലയിൽ 350 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 344 പേർക്കും സമ്പർക്കും മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകരും ജില്ലയ്ക്ക് പുറത്തുനിന്നെത്തിയ ഒരാളും ഇതിൽ ഉൾപ്പെടുന്നു. 27 പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി. 141 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 5678 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 16487 പേർ കൊറോണ ബാധിതരായി. 10789 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18079 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-41
ചങ്ങനാശേരി -38
അയ്മനം-37
ഈരാറ്റുപേട്ട-20
വാഴപ്പള്ളി-17
മാടപ്പള്ളി-14
ഏറ്റുമാനൂർ-10
ആർപ്പൂക്കര, പുതുപ്പള്ളി, തലയാഴം-8
കുറിച്ചി, തൃക്കൊടിത്താനം, -7
മാഞ്ഞൂർ, പാലാ, പാമ്പാടി, പൂഞ്ഞാർ, അകലക്കുന്നം-6
അതിരമ്പുഴ, കാണക്കാരി, മീനച്ചിൽ, വിജയപുരം-5
അയർക്കുന്നം, ചിറക്കടവ്, നെടുംകുന്നം, പായിപ്പാട്, തലനാട് -4
എലിക്കുളം, കടപ്ലാമറ്റം, കടുത്തുരുത്തി, കങ്ങഴ, കാഞ്ഞിരപ്പള്ളി,മേലുകാവ്, ടിവി പുരം, തലയോലപ്പറമ്പ്, വെള്ളൂർ-3
കരൂർ, കറുകച്ചാൽ, മണർകാട്, മുളക്കുളം, ഞീഴൂർ, പള്ളിക്കത്തോട്, പനച്ചിക്കാട്, പൂഞ്ഞാർ തെക്കേക്കര, രാമപുരം, തലപ്പലം, വെച്ചൂർ-2
ഭരണങ്ങാനം, ചെമ്പ്, എരുമേലി, കടനാട്, കിടങ്ങൂർ, കൂരോപ്പട, കുറവിലങ്ങാട്, മണിമല, മറവന്തുരുത്ത്, നീണ്ടൂർ, പാറത്തോട്, തീക്കോയി, തിടനാട്, തിരുവാർപ്പ്, വൈക്കം, വെള്ളാവൂർ,-1

LEAVE A REPLY

Please enter your comment!
Please enter your name here