Home National കനത്ത മഴ: തെലങ്കാനയിലും ആന്ധ്രയിലും വെള്ളപ്പൊക്കം: മരണം 18

കനത്ത മഴ: തെലങ്കാനയിലും ആന്ധ്രയിലും വെള്ളപ്പൊക്കം: മരണം 18

0

ഹൈദരാബാദ്: തെലങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത മഴയിൽ വെള്ളപ്പൊക്കം. ഇരു സംസ്ഥാനങ്ങളിലും കൂടി മരണം 18 ആയി. തെലങ്കാനയിൽ മാത്രം 14 പേർ മരിച്ചു. ഹൈദരാബാദിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് രണ്ട് മാസം പ്രായമുള്ള കുട്ടിയടക്കം 9 പേർ മരിച്ചിരുന്നു. തെലങ്കാന സർക്കാർ നാളെയും കൂടി അവധി പ്രഖ്യാപിച്ചു.

ഹൈദരബാദ് നഗത്തിന്റെ പല മേഖലകളും വെള്ളത്തിലായി. നഗരത്തിൽ ഒരാൾ ഒഴുകിപ്പോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബംഗാൾ ഉൾക്കടലലിൽ രൂപപ്പെട്ട ന്യൂന മർദ്ദമാണ് ഒഡീഷയിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും തുടരുന്ന കനത്ത മഴയ്ക്ക് കാരണമായിരിക്കുന്നത്. അടുത്ത 24 മണിക്കൂറിലും തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here