തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പേജ് ചൊവ്വാഴ്ച രാത്രി ഹാക്ക് ചെയ്യപ്പെട്ടു. ആരാണിതിൻ്റെ പിന്നിലെന്ന് അറിവായിട്ടില്ല.
ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ട നടപടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കര്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പരാതി നല്‍കി.