Home State കനത്ത മഴ; ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

കനത്ത മഴ; ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

0

ഇടുക്കി: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നി​ടെ ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. അ​ണ​ക്കെ​ട്ടു​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. നീ​രൊ​ഴു​ക്കും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇടുക്കി ഡാമില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2391.04 അടിയില്‍ എത്തിയതിനാലാണ് ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികള്‍ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ 20 ന് മുന്‍പേ ജലനിരപ്പ് 2396.85 അടിയിലെത്തിയാല്‍ ഓറഞ്ച് അലേര്‍ട്ടും, 2397.85 അടിയിലെത്തിയാല്‍ റെഡ് അലേര്‍ട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാല്‍ ഡാം തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here